s

പത്തനംതിട്ട : ശബരിമലയിൽ നടന്ന സ്വർണക്കവർച്ചയും കൊള്ളയും സംബന്ധിച്ച് അന്വേഷണം നടത്തുക, ദേവസ്വം മന്ത്രി രാജി വയ്ക്കുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തും. പത്തിന് രാവിലെ പത്തുമണിക്ക് പത്തനംതിട്ട അബാൻ ജഗ്ഷനിൽ നിന്ന് ആരംഭിച്ച് സിവിൽ സ്റ്റേഷന് മുന്നിൽ അവസാനിക്കുന്ന പ്രതിഷേധ മാർച്ച് ബി. ജെ. പി ദേശീയ നിർവാഹക സമതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ബി. ജെ. പി. ജില്ല പ്രസിഡന്റ് അഡ്വ. വി. എ. സൂരജ് അദ്ധ്യക്ഷത വഹിക്കും