പന്തളം: എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിലെ വനിതാ സംഘം പ്രവർത്തക സംഗമം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ ദർശനത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എസ്.എൻ.ഡി.പി യോഗം, സ്ത്രീശാക്തീകരണ രംഗത്ത് കേരളത്തിൽ മാതൃകയായ പ്രവർത്തനങ്ങൾ നടത്തുന്നതായി സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. യൂണിയൻ സെക്രട്ടറി ഡോ.എ.വി ആനന്ദരാജ്. അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ മാരായ. എസ്.ആദർശ്. സുരേഷ് മുടിയൂർക്കോണം, രേഖാ അനിൽ, ഉദയൻ പാറ്റൂർ, വനിതാ സംഘം നേതാക്കന്മാരായ വിമലാ രവീന്ദ്രൻ, സുമ വിമൽ. വിജയമ്മ. മണി രഞ്ജൻ. തുടങ്ങിയവർ സംസാരിച്ചു.