09-muttathukonam-school
കോഴഞ്ചേരി ഉപജില്ല അത്‌ലറ്റിക്‌സ് മീറ്റിൽ തുടർച്ചയായി രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ മുട്ടത്ത്‌കോണം എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ

കൊടുമൺ: കൊടുമൺ സ്റ്റേഡിയത്തിൽ ‌നടന്ന കോഴഞ്ചേരി ഉപജില്ല അത്‌ലറ്റിക്‌സ് മീറ്റിൽമുട്ടത്ത്‌കോണം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ തുടർച്ചയായ രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. മറ്റ് സ്‌കൂളുകളെ ബഹുദൂരം പിന്നിലാക്കി 125 പോയിന്റ് നേടിയാണ് മുട്ടത്ത്‌കോണത്തെ ചുണക്കുട്ടികൾ ഒന്നാംസ്ഥാനത്ത് എത്തിയത്. ശ്യാം കൃഷ്ണൻ, അഭിജിത്ത് എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ജൂൺ മാസം മുതൽ തുടങ്ങിയ ചിട്ടയായ പരിശീലനമാണ് ഈ നേട്ടം കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കിയത്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ എസ്. എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡന്റ് അഡ്വ.എസ്.കെ.സാനു , പ്രിൻസിപ്പൽ ജയറാണി.എ.ജി , ഹെഡ്മിസ്ട്രസ്സ് സ്മിത ശ്രീധരൻ , പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.