തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിലെ മൈക്രോ ഫിനാൻസ് വായ്‌പാ വിതരണം ഇന്ന് രാവിലെ 10.30ന് എസ്.എൻ.ഡി.പി.യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടക്കും. ധനലക്ഷ്മി ബാങ്ക് റീജിയണൽ മാനേജർ ശ്രീകാന്ത് വി.വി ഉദ്ഘാടനം നിർവഹിക്കും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ് രവീന്ദ്രൻ എഴുമറ്റൂർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി സ്വാഗതം പറയും. യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ മുഖ്യപ്രഭാഷണം നടത്തും. യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ അനീഷ് ആനന്ദ് കൃതജ്ഞത പറയും. എസ്.എൻ.ഡി.പി. വൈദികയോഗം ഏർപ്പെടുത്തിയിട്ടുള്ള വെള്ളാപ്പള്ളി നടേശൻ വിദ്യാധന പദ്ധതിയുടെ സ്‌കോളർഷിപ്പ് വിതരണവും ഇതോടൊപ്പം നടക്കും.