vbhjk
മേഘനാഥ്‌

ഏഴംകുളം : സ്കൂട്ടർ ടിപ്പർ ലോറിക്കടിയിൽപ്പെട്ട് യുവാവ് മരിച്ചു. .അടൂർ അയ്യപ്പൻ പാറ സ്വദേശി മേഘനാഥാണ് മരിച്ചത്. കെ പി റോഡിൽ ഇളമണ്ണൂർ ഹൈസ്കൂൾ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ പത്തിന് ശേഷമായിരുന്നു അപകടം. പത്തനാപുരത്ത് നിന്ന് അടൂരിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു മേഘനാഥ്. സ്കൂട്ടർ കാറിനെ ഓവർടേക്ക് ചെയ്തപ്പോൾ കാർ സ്കൂട്ടറിൽ ഇടിച്ച് ടിപ്പറിന്റെ അടിയിലേക്ക് കയറുകയായിരുന്നു