
പത്തനംതിട്ട : പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നിർവഹണത്തിന് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് പത്തനംതിട്ട ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ അക്കൗണ്ടന്റിനെ നിയമിക്കും. യോഗ്യത : പി.ഡബ്ല്യൂ.ഡി, ഇറിഗേഷൻ, എൽ.എസ്.ജി.ഡി വകുപ്പുകളിൽ ജൂനിയർ സൂപ്രണ്ട് മുതൽ സമാനമായ ഉയർന്ന തസ്തികയിൽ നിന്ന് വിരമിച്ച സർക്കാർ ജീവനക്കാർ ആയിരിക്കണം. എക്‌സിക്യൂട്ടീവ് എൻജിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, കാപ്പിൽ ആർക്കേഡ് ബിൽഡിംഗ്, സ്റ്റേഡിയം ജംഗ്ഷൻ, പത്തനംതിട്ട, 689 645 വിലാസത്തിൽ രജിസ്റ്റേഡ് തപാലായും നേരിട്ടും സമർപ്പിക്കാം. അവസാന തീയതി ഒക്ടോബർ 15 വൈകിട്ട് 5 വരെ. ഫോൺ :9567133440.