പത്തനംതിട്ട: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രവാസി ക്ഷേമപദ്ധതികൾക്കും ക്ഷേമനിധിയിലേക്കും കേന്ദ്ര വിഹിതം നൽകണമെന്ന് ആവശ്യപ്പെട്ട കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി രാപ്പകൽ സമരം നടത്തി. സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ് പീറ്റർ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.കെ അബ്ദുള്ള, ശ്രീകൃഷ്ണ പിള്ള, ജില്ലാ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട, സംസ്ഥാനകമ്മിറ്റി അംഗം ജോർജ് വർഗീസ്, ജില്ലാ ട്രഷറർ സുരേഷ് പരുമല, പ്രദീപ് കുമാർ, സലീം റാവുത്തർ, ബിജു വർക്കി, ചന്ദ്രഭാനു, രജേന്ദ്രകുമാർ, സദാശിവൻ, നജീബ് കോട്ടാങ്ങൽ, റജി തിരുവല്ല, സജിതാ സ്‌കറിയ, ശ്രീവിദ്യ റംല ബീബി , സുനിൽ നെടുംപറമ്പിൽ, അഡ്വ. തോമസ്‌ജേക്കബ് , സുധാ രഞ്ജൻ, ബൈജു ലയേൽ എന്നിവർ സംസാരിച്ചു.