അന്തിച്ചിറ : കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്‌ഞം ആരംഭിച്ചു. ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ഭൂമാനന്ദതീർത്ഥപാദ സ്വാമി ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കോട്ടൂർ ദേവസ്വം വക ചികിത്സ ധനസഹായ വിതരണവും അവാർഡ് ദാനവും നടന്നു. ദേവസ്വം സെക്രട്ടറി സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് അനിൽ കുമാർ, കര ജോയിന്റ് സെക്രട്ടറി അജയഘോഷ് വൈശാഖം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഹരിപ്പാട് കാർത്തികേയശ്രമം ഭൂമാനന്ദതീർത്ഥപാദ സ്വാമികളാണ് യജ്ഞാ ചാര്യൻ. ഒന്നാം ദിവസമായ ഇന്നലെ യജ്ഞവേദിയിൽ ഭദ്രദീപ പ്രതിഷ്ഠ നടന്നു. മേൽ ശാന്തി വിനീഷ് തിരുമേനി ദീപ പ്രതിഷ്ഠ നിർവഹിച്ചു.തുടർന്നു ആചാര്യവരണം, ഗ്രന്ഥനമസ്കാരം, ഭാഗവതപാരായണം, ആചാര്യ പ്രഭാഷണം തുടങ്ങിയവ നടന്നു.സപ്താഹം നടക്കുന്ന ദിനങ്ങളിൽ ഉച്ചയ്ക്ക് എല്ലാ ദിവസവും അന്നപ്രസാദ വിതരണം നടക്കും. ഉണ്ണിയൂട്ട്,വിദ്യാഗോപാല മന്ത്രാർച്ചന, രുഗ്മിണി സ്വയംവരം, സർവൈശ്വര്യപൂജ, മഹാമൃത്യുജ്ഞയഹോമം, സമൂഹ സദ്യ തുടങ്ങിയ ചടങ്ങുകൾ സപ്താഹ വേദിയിൽ നടക്കും.