വെച്ചൂച്ചിറ: അപകടകരമായ നിലയിൽ പെരുന്തേനരുവി ടൂറിസം കേന്ദ്രത്തിൽ നിന്ന മുളകൾ വെട്ടി നീക്കി അധികൃതർ. ഇതു സംബന്ധിച്ച് കേരള കേരളകൗമുദി വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി.
കൊച്ചു കുട്ടികളടക്കം ധാരാളം സഞ്ചാരികൾ എത്തുന്ന ഇടത്താണ് മുളകൾ നിന്നിരുന്നത്.മഴയിൽ വൈദ്യുതി ലൈനിൽ മുട്ടി നിൽക്കുന്ന മുളയിൽ നിന്നും വൈദ്യുതാഘാതം ഏൽക്കാൻ സാദ്ധ്യതയേറെയായിരുന്നു.