ചെങ്ങന്നൂർ: പി.ടി ഉഷ റോഡിൽ 30 വർഷമായി പ്രവർത്തിക്കുന്ന വഴിയോര കച്ചവടസ്ഥാപനം ഒഴിപ്പിക്കാൻ എത്തിയ നഗരസഭാ സംഘത്തെ നാട്ടുകാരും വഴിയോര കച്ചവടക്കാരും ചേർന്ന് തടഞ്ഞു. നഗരസഭയുടെ നീക്കത്തിനെതിരെ വഴിയോര കച്ചവട യൂണിയൻ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. മോഹനൻ വിജി എന്ന വ്യാപാരിയുടെ കടയാണ് നഗരസഭ ഒഴിപ്പിക്കാൻ ശ്രമിച്ചത്. പുറമ്പോക്ക് ഭൂമി കൈയേറി വ്യാപാരം നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി. എന്നാൽ സമീപ വാസിയായ ഒരാളുടെ സ്വാർത്ഥ താൽപ്പര്യത്തിനാണ് അധികൃതർ കൂട്ടുനിൽക്കുന്നത് കടയുടമ മോഹനൻ പറഞ്ഞു. ചർച്ചയ്ക്കുശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്ന് അധികൃതർ അറിയിച്ചു.