തിരുവല്ല : എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയനിൽ മൈക്രോ ഫിനാൻസ് വായ്പ വിതരണവും വെള്ളാപ്പള്ളി നടേശൻ വിദ്യാധന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. യോഗം ഇൻസ്പെക്ടറിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ അദ്ധ്യക്ഷത വഹിച്ചു. മൈക്രോഫിനാൻസ് വായ്പാ വിതരണ ഉദ്ഘാടനം ധനലക്ഷ്മി ബാങ്ക് മാനേജർ ലിന്റു സക്കറിയ നിർവഹിച്ചു. ഏഴ് മൈക്രോ യൂണിറ്റുകൾക്കായി ഒരുകോടി രൂപയുടെ വായ്പ നൽകി. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ മുഖ്യപ്രഭാഷണം നടത്തി. വെള്ളാപ്പള്ളി നടേശൻ വിദ്യാധന പദ്ധതിയുടെ ഉദ്ഘാടനം യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി നിർവഹിച്ചു. സഹോദരൻ അയ്യപ്പൻ മേഖല ചെയർമാൻ സന്തോഷ് ഐക്കരപ്പറമ്പിൽ, സി.കേശവൻ മേഖല ചെയർമാൻ രാജേഷ് മേപ്രാൽ, ആർ.ശങ്കർ മേഖല ചെയർമാൻ അഡ്വ.ജയൻ പി.ഡി, കുമാരനാശാൻ മേഖല ചെയർമാൻ സോമൻ റ്റി.ഡി, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ അനീഷ് ആനന്ദ്, സൈബർസേന യൂണിയൻ ചെയർമാൻ സനോജ് കളത്തുങ്കൽമുറി, വൈസ് ചെയർമാൻ ദിപിൻ ദിവാകരൻ, ധനലക്ഷ്‌മി ബാങ്ക് മൈക്രോ ഓഫീസർ മുരളീകൃഷ്‌ണൻ ബി എന്നിവർ സംസാരിച്ചു. വിധവകളുടെ പെൺമക്കളുടെ വിവാഹത്തിന് യൂണിയനിൽ നിന്ന് ധനസഹായം നൽകുമെന്നും അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി അറിയിച്ചു.