-vbbbb
ദ്വിദിന സഹവാസ ക്യാമ്പ് -ജീവനം സംഘടിപ്പിച്ചു.

ഇളമണ്ണൂർ : നാഷണൽ സർവീസ് സ്കീം ഇളമണ്ണൂർ വി.എച്ച്എസ് സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് ജീവനം നടത്തി. സ്കൂൾ മാനേജർ കെ.ആർ ഹരീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രാജലക്ഷ്മി,​ ക്ലസ്റ്റർ കോഡിനേറ്റർ എൻ.കെ.സതികുമാർ, സ്റ്റാഫ് സെക്രട്ടറി ജി.സഞ്ജീവ്,ഹെഡ്മിസ്ട്രെസ് എസ്. രാജശ്രീ, ക്യാമ്പ് ഓഫീസർ വിഷ്ണുപ്രിയ വി.എൻ,​ ആര്യ.എം എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ സാമൂഹിക ബോധവും കൗമാര മനോഭാവ നിർമ്മാണ പ്രോഗ്രാമുകളും സംഘടിപ്പിച്ചു. ബ്ലോക്ക്‌ കൗൺസിലർ രേഷ്മ ക്ലാസ് നയിച്ചു. വൈകിട്ട് 6.30ന് നടന്ന സമത്വ ജ്വാലയിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് സുനിൽ പി.കോശി പങ്കെടുത്തു. ഏനാദിമംഗലം പഞ്ചായത്തിലെ 13-ാം വാർഡിൽ ഭവന സന്ദർശനവും സ്ത്രീധനത്തിനെതിരെ ബോധവത്കരണ സർവേയും നടത്തി. അടൂർ എക്സൈസ് ഓഫീസർ എം.അസീസ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു.