
തുമ്പമൺ : മുഴുക്കോട്ട് ചാൽ ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് തോമസ് വർഗീസ് .ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലാലി ജോൺ ,മുൻ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയ വർഗീസ് ,പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു . വൈഎംസിഎ, വൈഡബ്ല്യു സി എ, എൻ എസ് കെ ഇന്റർനാഷണൽ സ്‌കൂൾ വെൽഫെയർ അസോസിയേഷൻ , നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് കുട്ടികളുടെ കളി ഉപകരണങ്ങൾ ഒരുക്കിയത്.