10-postal-day
പോസ്റ്റൽ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ പന്തളം പോസ്റ്റോഫീസ് സന്ദർശിച്ചപ്പോൾ

പന്തളം : മങ്ങാരം ഗവ.യു.പിസ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സോഷ്യൽ സയൻസ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ തപാൽ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ പന്തളം പോസ്റ്റോഫീസ് സന്ദർശിച്ചു. പോസ്റ്റ് മാസ്റ്റർ ശ്രീജിഷ , മുൻ ജീവനക്കാരൻ എ.കെ ഗോപാലൻ , പോസ്റ്റുമാൻ സോമരാജൻ എന്നിവർ വിദ്യാർത്ഥികൾക്ക് തപാൽ വകുപ്പിന്റെ സേവന രീതികൾ വിശദീകരിച്ചു. വിദ്യാർത്ഥികൾ ഫിലാറ്റലിക് സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങി. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ ' ചങ്ങാതി ക്കൊരു കത്ത്' തയാറാക്കി പോസ്റ്റ് ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എം.ബി ബിനു കുമാർ, പ്രഥമാദ്ധ്യാപിക ജിജി റാണി, വിദ്യാരംഗം കൺവീനർ നിഷ എസ്. റഹ്മാൻ, ലക്ഷമി ചന്ദ്രൻ എന്നിവർ സന്ദർശനത്തിന് നേതൃത്വം നല്കി. തപാൽ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിൽ തപാൽ കുപ്പ് നടത്തിയ ഫിലാറ്റ് ലി ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം സ്വാതിക പി സന്തോഷും, രണ്ടാം സ്ഥാനം ദിയ മറിയം ജോബിയും, മുന്നാം സ്ഥാനം സഫ ഷിജുവും അസ്മ ബിൻത് ഫാത്തിമയും നേടി.