10-toilet-loan
പന്തളം നഗരസഭയിലെ ശുചി മുറിടാങ്ക് പൊട്ടിയൊലിക്കുന്ന നിലയിൽ

പന്തളം: പന്തളം നഗരസഭയിലെ ടോയ്ലെറ്റ് ടാങ്ക് പൊട്ടിയൊലിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ വിജയകുമാർ, കൗൺസിലർമാരായ പന്തളം മഹേഷ്, സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു. ജീവനക്കാർ ദുർഗന്ധം വമിക്കുന്ന മലിനജലത്തിൽ ചവിട്ടി വേണം ഓഫീസുകളിലെത്താൻ. മലിനജലം നഗരസഭാ കെ.എസ്.ഇ.ബി റോഡിലൂടെ ഒഴുകി ടൗണിലേക്കെത്താൻ തുടങ്ങിയിട്ട് മാസങ്ങളായി. സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാൻ സാദ്ധ്യത ഏറെയാണ്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.