പത്തനംതിട്ട: കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലുമിടിച്ച് പിഞ്ചു കുട്ടിയടക്കം നാലുപേർക്ക് പരിക്ക്. ഓട്ടോറിക്ഷ ഡ്രൈവർ വെട്ടിപ്രം മുറിയിൽ കുമ്പാങ്കൽ താഹമൻസിൽ സെയ്ദ് മുഹമ്മദ് (35), സഹോദരി ഷാനി (30), തമീം (14) ഹെൻസ (ഒന്നര) എന്നിവർക്കാണ് പരിക്കേറ്റത്. ജില്ലാ പൊലീസ് ഓഫീസിനു സമീപം ഇന്നലെ വൈകിട്ട് എട്ടിനായിരുന്നു അപകടം.പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. റാന്നി കൃഷി ഓഫീസർ കൊട്ടാരക്കര സ്വദേശി സുരേഷ് കുമാറാണ് കാർ ഓടിച്ചത്. കാർ ആദ്യം ഓട്ടോറിക്ഷയിലും പിന്നാലെയെത്തിയ ബൈക്കിലും ഇടിക്കുകയായിരുന്നു.