g

വി. കോട്ടയം : വള്ളിക്കോട് കോട്ടയം ഭാഗത്തേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കാൻ ബസ് സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റിട്ട. അദ്ധ്യാപകൻ വി. കോട്ടയം പൂവണ്ണുംവിള പുത്തൻപുരയിൽ പി.എം. തോമസ് നിവേദനം നൽകി. ഇവിടെ നിന്ന് കോന്നി, പത്തനംതിട്ട ഭാഗങ്ങളിലേക്ക് എത്താൻ വിദ്യാർത്ഥികളും രോഗികളും ഉൾപ്പടെയുള്ള യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. പത്തനംതിട്ടയിൽ നിന്ന് കോന്നി വഴി പുനലൂരിലേക്ക് നിരവധി ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇവയിൽ ചിലത് പൂങ്കാവ്, വി.കോട്ടയം ക്ഷേത്രം , വകയാർ വഴി പുനലൂരിലേക്ക് തിരിച്ചുവിട്ടാൽ ഒരുപരിധി വരെ യാത്രാ ക്ളേശം പരിഹരിക്കാൻ കഴിയും