എനാത്ത്: ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് ഏനാത്ത് ഗവ.യു.പി.സ്കൂളിലെ കുട്ടികൾ ഏനാത്ത് തപാൽ ഓഫീസ് സന്ദർശിച്ചു. നൽകുന്ന സേവനങ്ങളെ കുറിച്ച് പോസ്റ്റ് മാസ്റ്റർ വിശദീകരിച്ചു. കുട്ടികൾക്ക് പോസ്റ്റൽ സാമഗ്രികൾ പരിചയപ്പെടാനും പ്രവർത്തങ്ങൾ മനസിലാക്കാനും സാധിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക അജി ജോൺ മറ്റ് അദ്ധ്യാപകർ എന്നിവർ കുട്ടികൾക്കൊപ്പം പങ്കെടുത്തു.