ചെങ്ങന്നൂർ: ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ സർക്കാരുമായി ചേർന്ന് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഒരു വർഷമായി നടത്തിവരുന്ന സ്തനാർബുദ ബോധവത്കരണ പരിപാടിയായ പിങ്ക് പ്രോമിസ് ക്യാമ്പയിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സിനിമ താരം മല്ലിക സുകുമാരൻ ഇന്ന് ചെങ്ങന്നൂർ കെ.എം.സി. ഹോസ്പിറ്റലിൽ നിർവഹിക്കും. ഡോ.മരിയ ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങിൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ റവ.ഫാ.ഡോ. അലക്സാണ്ടർ കൂടാരത്തിൽ അദ്ധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് രാവിലെ7.30ന് ആരംഭിക്കുന്ന ഇരുനൂറോളം പേർ പങ്കെടുക്കുന്ന വോക്കത്തോൺ ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ. ബിനുകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ ക്യാൻസർ ചികിത്സയിലെ നൂതന രീതികളെക്കുറിച്ചു ഓൺകോളജി വിഭാഗം മെഡിക്കൽ ഡയറക്ടർ ഡോ.സാറ ഈശോ, സർജിക്കൽ ഓൺകോളജിസ്റ് ഡോ.ജോൺ തോമസ്, റേഡിയേഷൻ ഓൺകോളജിസ്റ് ഡോ.ബോവസ് വിൻസെന്റ്, മെഡിക്കൽ ഓൺകോളജിസ്റ് ഡോ. നിഥുൻ വി. അശോക് എന്നിവർ സംസാരിക്കും.