11-waiting-shed
വെയിറ്റിംഗ് ഷെഡ് (സിവിസി)

കൊടുമൺ: ജംഗ്ഷനിലുള്ള വെയിറ്റിംഗ് ഷെഡ് യാത്രക്കാർക്ക് ദുരിതമാകുന്നു. പഞ്ചായത്തോസിന് തൊട്ടുമുന്നിൽ ഏഴംകുളം കൈപ്പട്ടൂർ റോഡും കൊടുമൺ കൂടൽ റോഡും ചേരുന്നിടത്താണ് വെയിറ്റിംഗ് ഷെഡ് സ്ഥിതി ചെയ്യുന്നത്. അന്തരിച്ച സി.പി.എം. നേതാവ് പി. കെ. കൃഷ്ണൻ നായരുടെ സ്മാരകമായും തുടർന്ന് പ്രസിഡന്റായി വന്ന പി.കെ. പ്രഭാകരന്റെ കാലത്ത് നിർമ്മിച്ചതാണ് വെയിറ്റിംഗ് ഷെഡ്. ഏഴംകുളം കൈപ്പട്ടൂർ റോഡ് പുതുക്കി പണിതപ്പോൾ വെയിറ്റിംഗ് ഷെഡും പുതുക്കേണ്ടി വന്നു. പിന്നീട് പഞ്ചായത്ത് ഇരിപ്പിടം ഇല്ലാതെ മേൽക്കൂര മാത്രമായി നിർമ്മിച്ച് താത്ക്കാലിക വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചു. വെയിറ്റിംഗ് ഷെഡ് എന്ന് പറയാമെന്നല്ലാതെ ഒരു സംവിധാനവും ഇല്ല. പരിസരമാകെ വൃത്തിഹീനമായ നിലയിലാണ്. ഇതുകാരണം വ്യാപാരികളും യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. അടിയന്തരമായി വെയിറ്റിംഗ് ഷെഡ് പുനർനിർമ്മാണം നടത്തി യാത്രക്കാർക്ക് പ്രയോജനപ്രദമാക്കണമെന്ന ആവശ്യം ശക്തമാണ്.

.....................................
കൊടുമൺ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.കെ.കൃഷ്ണൻ നായരുടെ സ്മാരകമായിട്ടാണ് വെയിറ്റിംഗ് ഷെഡ് പണിതത്. ആ പേരു തന്നെ നിലനിറുത്തി വെയിറ്റിംഗ് ഷെഡ് പുനർനിർമ്മിക്കണം.
പി.കെ. പ്രഭാകരൻ
(മുൻ പഞ്ചായത്ത് പ്രസിഡന്റ്‌)​