പഴകുളം: പഴകുളം കെ.വി.യു.പി സ്‌കൂളിലെ കാർഷിക ക്ലബിന്റെയും പി.ടി.എ യുടെയും ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. 40 സെന്റ് സ്ഥലത്ത് പച്ചമുളക്,വഴുതന, വെണ്ട,കോളിഫ്‌ളവർ, കാബേജ്,ചീര, പയർ കോവൽ , സാലാഡ് വെള്ളരി എന്നിവയാണ് കൃഷിചെയ്യുന്നത്. . പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ് ഉദ്ഘാടനം ചെയ്തു. അനിൽ ശ്രീധരൻ പി.ടി.എ പ്രസിഡന്റ് ഷിഹാബുദ്ദീൻ. എസ്,സജീനഹക്കീം,വാഹിദ.എ , സൈജ രതീഷ്,സുചിത്ര എസ് പിള്ള,ശ്രീലത, സൈജു.എസ്, റെനീഷ്, ഷിഹാബുദ്ദീൻ, അഭിലാഷ്' ,അദ്ധ്യാപകരായ കവിത മുരളി ലക്ഷ്മിരാജ്,ബസീം. ഐ, ബീന.വി, ജൂലിമോൾ.ജെ,സ്മിത.ബി,ശാലിനി.എസ്,ശ്രുതി കൃഷ്ണ എന്നിവർ പങ്കെടുത്തു.
കുട്ടികളിൽ ജൈവകൃഷിരീതിയും കാർഷിക സംസ്‌കാരവും വളർത്തുന്നതിനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് വി.എസ്.വന്ദന പറഞ്ഞു.