കോഴഞ്ചേരി : മല്ലപ്പുഴശേരി പഞ്ചായത്തിൽ രണ്ടാം വാർഡിൽ പെരാപ്പൂരിൽ നിർമ്മിച്ച സ്മാർട്ട് അങ്കണവാടിയുടെ പുതിയ കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്‌ഘാടനം ചെയ്തു.വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എഴുപത്തിനാലാം നമ്പർ അങ്കണവാടിക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണിതത്.കുഴിയിലേത്ത് തോമസ് സൗജന്യമായി നൽകിയ നാല് സെന്റ് ഭൂമിയിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ അങ്കണവാടി കെട്ടിടം നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷനായി. മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല വാസു, ഇലന്തൂർ ബ്ലോക്കു പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സാലി ലാലു പുന്നയ്ക്കാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാൻ മാത്യു, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി പ്രദീപ്കുമാർ, പഞ്ചായത്ത് അംഗങ്ങളായ റോസമ്മ മത്തായി, സജീവ് കെ ഭാസ്കർ, സിജു കെ ജോൺ, ഉത്തമം നായർ, സതി ദേവി, അമൽ സത്യൻ, പഞ്ചായത്ത് സെക്രട്ടറി സുമാ ഭായി 'അമ്മ എന്നിവർ സംസാരിച്ചു. ചടങ്ങിൽ അങ്കണവാടിക്ക് ഭൂമി ദാനം ചെയ്ത കുഴിയിലേത്ത് തോമസ്, ഭാര്യ ലില്ലിക്കുട്ടി എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, ഡിവിഷൻ മെമ്പർ അഡ്വ. ഓമല്ലൂർ ശങ്കരൻ എന്നിവർ ചേർന്ന് ആദരിച്ചു.