believesr-church-
അന്താരാഷ്ട്ര തപാൽ ദിനത്തോടനുബന്ധിച്ച് നടത്തിയ കത്തെഴുത്ത് മത്സരത്തിൽ കേരള സർക്കിൾ തലത്തിൽ മൂന്നാം സ്ഥാനം നേടിയ മാസ്റ്റർ ജൊഹാൻ ജോർജ്

തിരുവല്ല: അന്താരാഷ്ട്ര തപാൽ ദിനത്തോടനുബന്ധിച്ച് നടത്തിയ കത്തെഴുത്ത് മത്സരത്തിൽ കേരള സർക്കിൾ തലത്തിൽ മൂന്നാം സ്ഥാനം നേടിയ മാസ്റ്റർ ജൊഹാൻ ജോർജ് ഫിലിപ്പ് (ബിലീവേഴ്‌സ് ചർച്ച് റെസിഡൻഷ്യൽ സ്കൂൾ, ഒൻപതാം ക്ലാസ് വിദ്യാർത്ഥി) ന് ആദരവ് നൽകി. സ്കൂൾ പ്രിൻസിപ്പൽ ഷേർലി ആൻ തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിരുവല്ല തപാൽ ഡിവിഷൻ സൂപ്രണ്ട് ബിന്ദു ബി ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. എ.എസ്.പി എസ്.ബിജു

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എലിസബേത്ത് ബിജി, എന്നിവർ സന്നിഹിതനായിരുന്നു. മാസ്റ്റർ ജൊഹാൻ ജോർജ് ഫിലിപ്പ്, ഡോ.ഫിലിപ്പ് മാത്യുവിന്റെയും ഡോ.സരിത സൂസൻ വർഗീസിന്റെയും (ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ) മകനാണ്.