news
ഹിന്ദു ഐക്യ വേദി തിരുവല്ല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലം മതിൽഭാഗത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അസി. കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യ വേദി തിരുവല്ല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലം മതിൽഭാഗത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അസി. കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കാവും ഭാഗത്തുനിന്നും ആരംഭിച്ച മാർച്ച് കമ്മീഷണർ ഓഫീസിന് മുമ്പിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് ഉദ്ഘാടനം ചെയ്തു. അശോക് കുമാർ, രഘുത്തമൻ, ജി.മനോഹർ, ദിവാകരൻ പിള്ള, രതീഷ് ശർമൻ തുടങ്ങിയവർ നേതൃത്വം നൽകി. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവന്റെ കോലം പ്രതിഷേധക്കാർ കമ്മീഷണർ ഓഫീസിനു മുമ്പിൽ കത്തിച്ചു.