dharna
ശബരിമല സ്വർണ്ണക്കവർച്ചയുടെ മുഴുവൻ വസ്തുതകളും കുറ്റക്കാരെ കണ്ടെത്താൻ സി.ബി. ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആറൻമുള തിരുവാഭരണ കമ്മീഷണർ ഓഫീസ് പടിക്കൽ നടന്ന നാമജപപ്രതിഷേധ ധർണ

ആറൻമുള: ശബരിമല സ്വർണ്ണക്കവർച്ചയുടെ മുഴുവൻ വസ്തുതകളും കുറ്റക്കാരെ കണ്ടെത്താൻ സി.ബി. ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആറൻമുള തിരുവാഭരണ കമ്മീഷണർ ഓഫീസ് പടിക്കൽ നടന്ന നാമജപപ്രതിഷേധ ധർണ പി.എൻ നാരായണ വർമ്മ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന സെക്രട്ടറി വി.കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ് നാരായണൻ മുഖ്യപ്രഭാഷണം നടത്തി. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി സാംബ ദേവൻ, ഡോ. പ്രസന്ന രവീന്ദ്രൻ, രവീന്ദ്രപ്പണിക്കർ നെടുംകുന്നം, പി.കെ രാജൻ വെണ്ണിക്കുളം എന്നിവർ സംസാരിച്ചു.പി എൻ നാരായണ വർമ്മ, പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ വി സാംബ ദേവൻ എൻ രാധാകൃഷ്ണൻ, രാമസ്വാമി കോട്ടയം, സുദർശനൻ, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, സഹദേവൻ കോട്ടയം, സുരേഷ് കാർത്തിക പള്ളി, അജയൻ ഹരിപ്പാട് പൊന്നമ്മ എസ് പിള്ള, അശോക് കുമാർ, പ്രസാദ് നാരങ്ങാനം എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.