ആറൻമുള :ശബരിമല സ്വർണക്കൊള്ള അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ തിരുവിതാംകൂർ ദേവസ്വം ആറൻമുള തിരുവാഭരണ കമ്മിഷണർ ഒാഫീസ് പടിക്കൽ നടന്ന നാമജപപ്രതിഷേധ ധർണ പന്തളം കൊട്ടാരം നിർവഹാക സമിതി അംഗം പി എൻ നാരായണ വർമ്മ ഉദ്ഘാടനം ചെയ്തു. ശബരിമലയേയും മറ്റ് ക്ഷേത്രങ്ങളേയും കാത്തുസൂക്ഷിക്കുവാൻ ഭക്തജനങ്ങൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമിതി സംസ്ഥാന സെക്രട്ടറി വി കെ ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ നാമജപ ധർണയിൽ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് നാരായണൻ മുഖ്യപ്രഭാഷണം നടത്തി ശബരിമല സ്വർണക്കവർച്ചയുടെ മുഴുവൻ വസ്തുതകളും പുറത്തു വരാനും കുറ്റക്കാരെ കണ്ടെത്തുവാനും സി ബി ഐ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യഥാർത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്തുവാനുള്ള പരിശ്രമമാണ് ഇപ്പോൾ നടക്കുന്നത്. രാഷ്ട്രീയക്കാരുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് ദേവസ്വങ്ങളെ മോചിപ്പിക്കണം .ക്ഷേത്ര സ്വത്തുക്കൾ യഥേഷ്ടംകൈകാര്യം ചെയ്യാൻ ബോർഡുകൾക്ക് അധികാരമില്ലെന്നും ദേവസ്വം ബോർഡുകൾ ക്ഷേത്രസ്വത്തുക്കളുടെ നോട്ടക്കാരും കാവൽക്കാരുമാണെന്നും അദ്ദേഹം പറഞ്ഞു.. പന്തളം കൊട്ടാരം നിർവാഹക സമിതി അംഗം പി എൻ നാരായണ വർമ്മ, പള്ളയോട സേവാ സംഘം പ്രസിഡന്റ് കെ വി സാംബ ദേവൻ എന്നിവർ ഭദ്രദീപം തെളിച്ചു. . പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ വി സാംബ ദേവൻ, ഡോക്ടർ പ്രസന്ന രവീന്ദ്രൻ, രവീന്ദ്ര പണിക്കർ നെടുംകുന്നം, പി കെ രാജൻ വെണ്ണിക്കുളം എന്നിവർ സംസാരിച്ചു. എൻ രാധാകൃഷ്ണൻ, രാമസ്വാമി കോട്ടയം, സുദർശനൻ, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, സഹദേവൻ കോട്ടയം, സുരേഷ് കാർത്തികപ്പള്ളി, അജയൻ ഹരിപ്പാട് പൊന്നമ്മ എസ് പിള്ള, അശോക് കുമാർ, പ്രസാദ് നാരങ്ങാനം എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.