ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്ററും (അമിത ഐ കെയർ തിരുവല്ല) സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഇരല്ലിക്കര ദേവസ്വം ബോർഡ് ഹിന്ദു യു.പി.എസ് വെച്ച് സംഘടിപ്പിച്ചു. സൗജന്യ ക്യാമ്പ് കരുണ വർക്കിംഗ് ചെയർമാൻ അഡ്വ.സുരേഷ് മത്തായി ഉദ്ഘാടനം ചെയ്തു. കരുണ ഉപദേശക സമിതി ചെയർമാൻ ഡോ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. അമിത ഐ കെയർ ക്യാമ്പ് ഓഫിസർ ഡോ.വർഗീസ് നേത്ര സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ക്യാമ്പിൽ പങ്കെടുത്തതിൽ കണ്ണട ആവശ്യമായി വന്ന സ്കൂൾ കുട്ടികൾക്ക് സൗജന്യ കണ്ണട വിതരണവും നടന്നു. ചടങ്ങിൽ കരുണ ജനറൽ സെക്രട്ടറി എൻ.ആർ സോമൻ പിള്ള, ട്രഷറർ കെ.ആർ മോഹനൻ പിള്ള, സ്കൂൾ എച്ച്.എം മഞ്ജുഷ എം,എം.കെ ശ്രീകുമാർ, പി.എസ് ബിനുമോൻ, സിബു വർഗീസ്, ഷാജി കുതിരവട്ടം, വി.ഷാജിമോൻ, മധു ചോഞ്ചാലിൽ, ഹരി പദ്മനാഭൻ കെ.സി രാധാകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.