ചെങ്ങന്നൂർ : നഗരസഭ കേരളോത്സവം 18മുതൽ 21 വരെ നടക്കും. നഗരസഭ കോൺഫറൻസ് ഹാൾ, ക്രിസ്ത്യൻ കോളേജ് മൈതാനം, സിറ്റിസൺ ക്ലബ്, ഐക്കാട് പാലത്തിന് സമീപം എന്നീ വേദികളിലാണ് കലാകായിക മത്സരങ്ങൾ നടക്കുന്നത്. 18ന് രാവിലെ 11ന് ചെയർപേഴ്സൺ അഡ്വ.ശോഭ വർഗീസ് കേരളോത്സവം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ- കലാ- കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ കെ.ഷിബു രാജൻ മുഖ്യപ്രഭാഷണം നടത്തും. 21ന് ഉച്ചയ്ക്ക് 2.30ന് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും ചെയർപേഴ്സൺ അഡ്വ.ശോഭാ വർഗീസ് നിർവഹിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർ 17ന് വൈകിട്ട് 4ന് മുൻപായി ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി എം.ഡി.ദീപ അറിയിച്ചു.