congress-
നാറാണംമൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുരുമ്പൻമൂഴിയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം റാന്നി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. സിബി താഴത്തില്ലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

റാന്നി : നാറാണംമൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുരുമ്പൻമൂഴിയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം റാന്നി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.സിബി താഴത്തില്ലത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി.പി.എം നടത്തുന്ന അസത്യപ്രചാരണങ്ങളെ തുറന്നുകാട്ടുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെയിംസ് കക്കാട്ടുകുഴിയിൽ ക്യാപ്റ്റനായുള്ള ജാഥ സംഘടിപ്പിച്ചത്. സി.കെ.ബാലൻ, എ.കെ. ലാലു, ജോർജ് ജോസഫ്, ഗ്രേസി തോമസ്, സോണിയ മനോജ്, ഡി.ഷാജി, ഷിബു തോണിക്കടവിൽ, കെ.രാജേന്ദ്രൻ, ജെയിംസ് രാമനാട്ട്, ബീന ജോബി, റെജി വാലുപുരയിടം, ഓമന പ്രസന്നൻ, റോസമ്മ വർഗീസ്, ആനിയമ്മ അച്ചൻകുഞ്ഞ്, മിനി ടൊമിനിക്, ജിജി വാലുപുരയിടം, ജോബി ജോസ്, ജോയ് പാട്ടത്തിൽ, സിബി പഴനിലം, ജിജോ തോമസ്, സാബു പി.ജെ, രാജു മാലിപ്പുറം, മാത്യു കല്ലിച്ചേത്തു, പി.വി.ഏബ്രഹാം, എം.പി. സുരേന്ദ്രൻ, ബിജു, ജോൺസൺ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.