mahila-
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ റാന്നി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ് നിർമലാ ദേവി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

റാന്നി: ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിന് അടിയന്തരം നടപടി സർക്കാർ സ്വീകരിക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ റാന്നി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ്. നിർമലാ ദേവി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ലീലാ ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ലസിത ജി.നായർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കോമളം അനിരുദ്ധൻ, അഡ്വ.കെ.പി സുഭാഷ്കുമാർ, ടി.എൻ ശിവൻകുട്ടി, കെ.കെ സുരേന്ദ്രൻ, ബെഞ്ചമിൻ ജോസ് ജേക്കബ്, നിസാംകുട്ടി, ജിതിൻ രാജ്, ബെന്നി പുത്തൻപറമ്പിൽ, പ്രസാദ് എൻ ഭാസ്കരൻ, ബിനോയ് കുര്യാക്കോസ്, കെ ആർ രെഞ്ചു എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പത്മ ലേഖ (പ്രസിഡന്റ്), ഷൈനി രാജീവ്, ബിജി കെ.നായർ (വൈസ് പ്രസിഡന്റുമാർ) ലീലാ ഗംഗാധരൻ (സെക്രട്ടറി), കെ.എസ് സിന്ധു, അഞ്ജു കൃഷ്ണ. റെനി വർഗീസ് (ജോ.സെക്രട്ടറിമാർ), ആർ ശ്യാമ (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.