തിരുവല്ല : ഷാഫി പറമ്പിൽ എം.പി.യെ ആക്രമിച്ച പൊലിസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി എക്‌സിക്യുട്ടീവ് അംഗം വിശാഖ് വെൺപാല, കാഞ്ചന എം.കെ, ബിജിമോൻ ചാലാക്കേരി, ബിനു വി.ഈപ്പൻ,രാജേഷ് മലയിൽ, രതീഷ് പാലിയിൽ, ടോണി ഇട്ടി,ജേക്കബ് വർഗീസ്,രാജൻ തോമസ്, എ.ജി.ജയദേവൻ,ജിബിൻ കാലായിൽ, ജെയ്സൺ,ഈപ്പൻ ചാക്കോ, മിഥുൻ കെ.ദാസ്, ജിബിൻ, ജോജോ,അമീർ ഷാ, റോയ്,ജിജി, രാധാകൃഷ്ണ പണിക്കർ എന്നിവർ പ്രസംഗിച്ചു.