പന്തളം: തട്ടയിൽ ഒരിപ്പുറം എം. ജി. പി നമ്പ്യാതിരി സ്മാരക ഗ്രന്ഥശാലയിൽ വയോജന സംഗമവും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും നടത്തി. പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. റിട്ട. ഫോറസ്റ്റ് ഓഫീസർ ബി. പ്രഭ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് കൺവീനർ വി. ജി ഭാസ്‌കരൻ നായർ, ആരോഗ്യ വകുപ്പിലെ ഖഒക ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അജയകുമാർ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലയുടെ പ്രസിഡന്റ് വി.പി വിദ്യാധരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഹരിലാൽ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എം ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. കെ.വി.എം. ആയുർവേദ ആശുപത്രിയിലെ ഡോ.അരുൺ പുരുഷോത്തമൻ മെഡിക്കൽ ക്യാമ്പിനു നേതൃത്വം നൽകി. പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു.