പത്തനംതിട്ട: ബി.ജെ.പി സോഷ്യൽ ഔട്ട് റീച്ച് ജില്ലാ ശിൽപ്പശാല സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എ സൂരജ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ ജനറൽ സെക്രട്ടറി കരമന അജിത്, സംസ്ഥാന കമ്മിറ്റിയംഗം ബി രാധാകൃഷ്ണ മേനോൻ, ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, ദേശീയ കൗൺസിൽ അംഗം വിക്ടർ ടി തോമസ്, മേഖലാ സെക്രട്ടറി വിനോദ് തിരുമൂലപുരം എന്നിവർ പ്രസംഗിച്ചു.