12-bg-macfast
രജതജൂബിലിയും സ്വയംഭരണ പദവി പ്രഖ്യാപനവും നടത്തപ്പെടുന്ന തിരുവല്ല മാർ അത്താനാസിയോസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് (മാക്ഫാസ്റ്റ് )

തിരുവല്ല : മാർ അത്താനാസിയോസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് തിരുവല്ല (മാക്ഫാസ്റ്റ് ) രജതജൂബിലിയും സ്വയംഭരണ പദവി പ്രഖ്യാപനവും 14ന് ഉച്ചയ്ക്ക് 2ന് സെന്റ് ജോൺസ് മലങ്കര കത്തോലിക്കാ മേട്രോപ്പോലിറ്റൻ കത്തീഡ്രൽ ഹാളിൽനടക്കും. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. സിറോ മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് കാതോലിക്കോസ് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമിസ് ബാവ അദ്ധ്യക്ഷത വഹിക്കും. തിരുവല്ല മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പ് റവ.ഡോ.തോമസ് മാർ കൂറിലോസ് സ്വാഗതമാശംസിക്കും. എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ.സി.ടി അരവിന്ദകുമാർ മാക്ഫാസ്റ്റിന്റെ സ്വയംഭരണ പദവി ഔദ്യോഗികമായി പ്രഖ്യാപിക്കും. മുൻമന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി, അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ, തിരുവല്ല മുൻസിപ്പൽ ചെയർപേഴ്‌സൺ അനു ജോർജ്, എം.ജി സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ.റെജി സഖറിയ, ഹയർ എജ്യൂക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ.രാജൻ വർഗീസ്, മുൻസിപ്പൽ കൗൺസിലർ ഫിലിപ്പ് ജോർജ് തുടങ്ങി രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖവ്യക്തിത്വങ്ങൾ ആശംസ അറിയിക്കും. മാക്ഫാസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് കെ.ചെറിയാൻ കൃതജ്ഞത അർപ്പിക്കും. ജൂബിലി കൺവീനർ സുദീപ് ബി.ചന്ദ്രമന, മാനേജർ ഫാ. ഈപ്പൻ പുത്തൻപറമ്പിൽ എന്നിവർ സമ്മേളനത്തിന് മേൽനോട്ടം വഹിക്കും. മാക്ഫാസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് കെ.ചെറിയാൻ, കോളേജ് മാനേജരും അഡ്മിനിസ്‌ട്രേറ്ററുമായ ഫാ. ഈപ്പൻ പുത്തൻപറമ്പിൽ, രജത ജൂബിലി കൺവീനർ ഡോ.സുദീപ് ബി.ചന്ദ്രനെ,കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം മേധാവി റ്റിജി തോമസ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.