തിരുവല്ല : വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു മുൻസിപ്പൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സമിതി ജില്ലാ പ്രസിഡന്റ് ബിജു വർക്കി സമരം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എ.കെ. ഷാനവാസ് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി ഡൊമിനിക് ജോസഫ്, അബ്ദുൾസലാം, എ.പി.പ്രസാദ്, സി.ടി. ഷിബു, വിശ്വനാഥൻ, ഷിഹാബുദ്ദീൻ, സുജ ജയകുമാർ, സലാം, ബിനു കുര്യൻ എന്നിവർ പ്രസംഗിച്ചു. അനിയന്ത്രിതമായ വഴിയോര കച്ചവടം നിയന്ത്രിക്കുക, വഴിയോര കച്ചവട ലോബിയെ നിരോധിക്കുക തുടങ്ങിയ 10 ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്.