മല്ലപ്പള്ളി : ആശാ വർക്കർ ലതാകുമാരി ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് മല്ലപ്പള്ളി താലൂക്കാശുപത്രി ജീവനക്കാർ ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ആശുപത്രിയിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാനായി ഡോ.മനേഷ് ചന്ദ്രനെയും, കൺവീനറായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അപർണയേയും തിരഞ്ഞെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ.നന്ദിനി സി.എസ് നേതൃത്വം നൽകി. യോഗത്തിൽ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. മാത്യൂസ് വർഗീസ്, മുൻ സൂപ്രണ്ട് ഡോ.സിനീഷ് പി.ജോയ്, ഡോ.മനേഷ്, എച്ച്.ഐ ബ്രിജേഷ്, അപർണ,ആശാ വർക്കർ സിന്ധു എന്നിവർ പ്രസംഗിച്ചു.