കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാർ സാറ്റ് ടവറിനു മുൻപിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 4 നായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്ആർ.ടി.സി ബസും കോന്നി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മുറിഞ്ഞകൽ സ്വദേശി രാധാകൃഷ്ണൻ നായരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.