dd
പേരാമ്പ്രയിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ അടക്കമുള്ള കോൺഗ്രസ് നേതാക്കളേയും പ്രവർത്തകരേയും ക്രൂരമായി ലാത്തിച്ചാർജ്ജ് ചെയ്ത് പരിക്ക് ഏല്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെപിസിസി ആഹ്വാനം അനുസരിച്ച് തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും പ്രതിഷേധ യോഗവും മുൻ ഡിസിസി പ്രസിഡന്റും കെ.പി.സി.സി അംഗവുമായ പി. മോഹൻരാജ് ഉദ്ഘാടനം ചെയ്യുന്നു

തണ്ണിത്തോട്: സമരം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകരെ തല്ലിയൊതുക്കി സംസ്ഥാനത്ത് പൊലീസ്‌രാജ് നടപ്പാക്കാമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരിക്കലും നടക്കാത്ത വ്യാമോഹമാണെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് പി മോഹൻരാജ് പറഞ്ഞു. പേരാമ്പ്രയിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ അടക്കമുള്ള കോൺഗ്രസ് നേതാക്കളേയും പ്രവർത്തകരേയും ക്രൂരമായി ലാത്തിച്ചാർജ്ജ് ചെയ്ത് പരിക്ക് ഏല്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും പ്രതിഷേധ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എത്ര സംഘർഷങ്ങൾ സൃഷ്ടിച്ചാലും സ്വർണക്കൊള്ള നടത്തിയവർ രക്ഷപെടില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ആർ.ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, ജെയിംസ് കീരിക്കാട്, ദിലീപ് കുമാർ പൊതിപ്പാട്, പ്രമോദ് താന്നിമൂട്ടിൽ, ശശിധരൻ നായർ പാറയരികിൽ, ലിബു മാത്യു, രവി കണ്ടത്തിൽ, സി വി ശാന്തകുമാർ, കെ.വി സാമുവൽ, ബിജിലാൽ, സിനിലാൽ ആലുനിൽക്കുന്നതിൽ, മീരാൻ വടക്കുപുറം, ബെന്നി ഇടിമൂട്ടിൽ, ബിന്ദു ജോർജ്, ബിജു പുതുക്കളം, ബിജു പുളിമൂട്ടിൽ, സുധീഷ് സി പി, എലിസബത്ത് രാജു, കലാ ബാലൻ, മോളിക്കുട്ടി ബാബു, സന്തോഷ് എസ് കല്ലേലി, വി സി ഗോപിനാഥപിള്ള, സണ്ണി കണ്ണനുമണ്ണിൽ, മലയാലപ്പുഴ വിശ്വംഭരൻ, ലില്ലി ബാബു, അനിയൻ തകിടിയിൽ, സണ്ണി ചിറ്റാർ, ജെറി തോമസ്, സോനു.എസ് എന്നിവർ സംസാരിച്ചു.