33
ഷാഫിയെ പറമ്പിൽ എംപിയെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് കെപിസിസി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു .കെപിസിസി സെക്രട്ടറി സുനിൽ പി ഉമ്മൻ ഡിസിസി ജനറൽ സെക്രട്ടറി ബിബിൻ മാമ്മൻ ,പി.വി.ഗോപിനാഥൻ തുടങ്ങിയവർ സമീപം

ചെങ്ങന്നൂർ: ഷാഫിയെ പറമ്പിൽ എം.പിയെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് കെ.പി.സി.സി സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ കെ.എൻ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. സുനിൽ പി. ഉമ്മൻ, ബിപിൻ മാമ്മൻ,​ അഡ്വ.എം.കെ.പ്രശാന്ത്, സുജ ജോൺ, മിഥുൻകുമാർ, ഷെമീം റാവുത്തർ, കെ ഷിബുരാജൻ, സോമൻ പ്ലാപ്പള്ളി, മറിയാമ്മ ചെറിയൻ, രാഹുൽ കൊഴുവല്ലൂർ,സീമ ശ്രീകുമാർ,ബിജു ആർ, ശശി എസ് പിള്ള, അനിൽ, സജി കുമാർ, ബാബു മരുനുരത്ത്,പ്രമോദ് ചെറിയനാട് തുടങ്ങിയവർ പ്രസംഗിച്ചു.