55
ഓർത്തഡോക്സ് സഭ സൺഡേസ്കൂൾ ഭദ്രാസന സഹപാഠ്യ മത്സരങ്ങൾ താലന്ത് 2025 പുത്തൻകാവ് മെട്രോപ്പൊലീറ്റൻ ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്നു. ഭദ്രാസന സെക്രട്ടറി ഫാ.പി.കെ.കോശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ ഉത്ഘാടനം ചെയ്തു.

ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്സ് സഭ സൺഡേസ്കൂൾ ഭദ്രാസന സഹപാഠ്യ മത്സരങ്ങൾ താലന്ത് 2025 പുത്തൻകാവ് മെട്രോപ്പൊലീറ്റൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ഭദ്രാസന സെക്രട്ടറി ഫാ.പി.കെ.കോശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. റ്റിജു ഏബ്രഹാം, ഡയറക്ടർ സജി പട്ടരുമഠം, സെക്രട്ടറി കെ.വി വർഗീസ്, മുൻ ഡയറക്ടർ ഡോ.ജേക്കബ് ഉമ്മൻ, ഫാ.ജിജോ.കെ.ജോയി, ഡിസ്ട്രിക്ട് പ്രസിഡന്റുമാരായ ഫാ.സ്റ്റീഫൻ വർഗീസ്, ഫാ.ഗീവർഗീസ് ശമുവേൽ, ഫാ.തോമസ് ശമുവേൽ,ഡിസ്ട്രിക്ട് ഇൻസ്പെക്ടർമാരായ ജോർജ് വർഗീസ്, ഏബ്രഹാം കെ.എ, റെയ്ച്ചൽ രാജൻ, വിജു വി.ബി, ജിജി പണിക്കർ കെ, സെക്രട്ടറിമാരായ സുനിൽ സി വർഗീസ്, ബിൻസി ജേക്കബ്, തോമസ് ശമുവേൽ, സുനിമോൾ ഡി, തോമസ് കുട്ടി എന്നിവർ പ്രസംഗിച്ചു. 200 ഓളം പ്രതിഭകൾ പങ്കെടുത്ത മത്സരത്തിൽ പുത്തൻകാവ് സെന്റ് മേരീസ്, ആറാട്ടുപുഴ സെന്റ് ജോർജ് സൺഡേസ്കൂളുകൾ യൂണിറ്റ് തലത്തിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടി. ഡിസ്ട്രിക്ട് തലത്തിൽ പുത്തൻ കാവ്, ഇടവങ്കാട് ഡിസ്ട്രിക്ടുകൾ ഒന്നാം സ്ഥാനവും, ഉമയാറ്റുകര ഡിസ്ട്രിക്ട് രണ്ടാം സ്ഥാനവും നേടി.