ചെങ്ങന്നൂർ: കർഷക സംഘം ആലാ മേഖലാ സമ്മേളനം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം മുരളി തഴക്കര ഉദ്ഘാടനം ചെയ്തു. ടി.എൻ ഗോപകുമാർ അദ്ധ്യക്ഷനായി. ജി.ഹരികുമാർ രക്തസാക്ഷി പ്രമേയവും എൻ.സി രാധാകൃഷ്ണൻ നായർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മേഖല സെക്രട്ടറി പി.കെ പുരുഷൻ പ്രവർത്തന റിപ്പോർട്ടും ഏരിയ വർക്കിംഗ് പ്രസിഡന്റ് ടി.കെ സുഭാഷ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.സി.പി.എം ആലാ ലോക്കൽ സെക്രട്ടറി നെൽസൺ ജോയ്, ടി.കെ സോമൻ, കെ.ആർ മുരളീധരൻ പിള്ള, എം.കെ ശ്രീകുമാർ, പി.ജി രാജേഷ്, കെ.ഡി രാധാകൃഷ്ണകുറുപ്പ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : അഡ്വ.ദീപു ജേക്കബ് (പ്രസിഡന്റ്) ജോൺ ടി.കോശി, രാധാകൃഷ്ണൻ നായർ (വൈസ് പ്രസിഡന്റുമാർ), പി.കെ പുരുഷൻ (സെക്രട്ടറി), തോമസ് വർഗീസ്, ജി. ഹരികുമാർ (ജോയിന്റ് സെക്രട്ടറിമാർ), ടി.എൻ ഗോപകുമാർ (ട്രഷറർ).