ചെങ്ങന്നൂർ: പുലിയൂർ പഞ്ചായത്ത് തിങ്കളാമുറ്റം വാർഡിൽ ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ 48 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ഓർക്കോട് ജലധാര ബണ്ട് റോഡിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് അംഗം ഫിലിപ്പ് ജോൺ, പഞ്ചായത്ത് അംഗങ്ങളായ രതി സുഭാഷ്, ഇന്ദിര ശശീന്ദ്രൻ, കെ.പി പ്രദീപ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.സുമയ്യ, അസിസ്റ്റന്റ് എൻജിനീയർ ഗായത്രി, പി.ജി രാജപ്പൻ, പി.ഡി ചന്ദ്രൻ, പ്രഭ രവീന്ദ്രൻ, പി.ഡി സുനീഷ് കുമാർ എന്നിവർ സംസാരിച്ചു.
.