che
ചെന്നീർക്കര കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പാഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് തോമസ് ഉദ്ഘാടനം ചെയ്യുന്നു

ചെന്നീർക്കര: ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ചെന്നീർക്കര ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തി. പ്രസിഡന്റ് ജോർജ്ജ് തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മഞ്ജുഷ എൽ, മെഡിക്കൽ ഓഫീസർ ഡോക്ടർ വീണ വി.കെ., ആരോഗ്യ പ്രവർത്തകരമായ ദീപ ജേക്കബ്, മറിയാമ്മ പീലിപ്പോസ്, ജ്യോതി കൃഷ്ണൻ, സി.എസ് ശോഭന എന്നിവർ പങ്കെടുത്തു.