cgnr33
പോളിയോ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകുന്ന പരിപാടിയുടെ നഗരസഭാ തല ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ:ശോഭാ വർഗീസ് നിർവഹിക്കുന്നു. നിത്യ കുഞ്ഞുമോൻ, ബി.എസ്. മഹാദേവ്, വി. വിജി, റ്റി.കുമാരി, പി.വി.താഹിറ, കെ. ഷിബുരാജൻ, ഡോ: റ്റി. അനിതകുമാരി, ഡോ:പി.എസ്. ശിവപ്രസാദ് എന്നിവർ സമീപം.

ചെങ്ങന്നൂർ: പോളിയോ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.ശോഭാ വർഗീസ് നിർവഹിച്ചു. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ സൂപ്രണ്ട് ഡോ.ടി.അനിതകുമാരി അദ്ധ്യക്ഷത വഹിച്ചു. കെ.ഷിബുരാജൻ, ടി.കുമാരി, വി.വിജി, ഡോ.പി.എസ്. ശിവപ്രസാദ്, എൽ.എച്ച്.ഐ. കെ. ആർ. ജയശ്രീ, ജെ.എച്ച്.ഐ. ബി. എസ്. മഹാദേവ് , ജെ. പി.എച്ച്.എൻ. പി.വി. താഹിറ എന്നിവർ പ്രസംഗിച്ചു നഗരസഭാ പ്രദേശത്ത് 26 കേന്ദ്രങ്ങളിലായാണ് കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകിയത്.