റാന്നി: ഷാഫി പറമ്പിൽ എം.പിയെയും കോൺഗ്രസ് യു.ഡി.എഫ് നേതാക്കളെയും മർദ്ദിച്ച പൊലീസ് നടപടിക്കെതിരെ റാന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സതീഷ് പണിക്കർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സിബി തഴത്തില്ലം അദ്ധ്യക്ഷത വഹിച്ചു. കെ.ഇ തോമസ്, തോമസ് ഫിലിപ്പ്, പ്രമോദ് മന്ദമരുതി, ഷാജി തോമസ്, റിജോ റോയ് തോപ്പിൽ, ഭദ്രൻ കല്ലക്കൽ, ജി.ബിജു, ഷാജി സാമുവൽ , വത്സമ്മ കുരിശിങ്കൽ , റൂബി കോശി, സ്വപ്ന സൂസൻ ജേക്കബ്, റെജി കൊല്ലിക്കൽ, അനിയൻ വളയനാട്, റെഞ്ചി എന്നിവർ പ്രസംഗിച്ചു. പുനലൂർ - മൂവാറ്റുപുഴ റോഡ് ഉപരോധിച്ച ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത്, ബെന്നി മാടത്തും പടി, സിജോ ചേന്നമല, അൽഫിൻ പുത്തൻ കയ്യിലേക്ക്, പ്രദീപ് ഓലിക്കൽ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.