പന്തളം: ഷാഫി പറമ്പിൽ എം.പിക്കെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി.എൻ തൃദീപ് ഉദ്ഘാടനം ചെയ്തു. കിരൺ കുരമ്പാല അദ്ധ്യക്ഷത വഹിച്ചു.
ഐക്കര ഉണ്ണികൃഷ്ണൻ, അഡ്വ.ബിജു ഫിലിപ്പ്, ബി. പ്രസാദ് കുമാർ, ലാലി ജോൺ,മഞ്ജു വിശ്വനാഥ്, എസ് ഷെരീഫ്,മനോജ് കുരമ്പാല, പ്രകാശ് ടി ജോൺ, തോമസ് ടി.വർഗീസ്,ഉമ്മൻ ചക്കാലയിൽ, ജി.അനിൽ കുമാർ,ജോൺസൻ മാത്യു,വേണുകുമാരൻ നായർ,മുകടിയിൽ ബൈജു, ബിജു സൈമൺ,മാത്യൂസ് പൂളയിൽ, മുഹമ്മദ് ഷെഫീഖ്, ജ്യോതിഷ് പെരുംപുളിക്കൽ, വൈ റഹിം റാവുത്തർ, കെ.എൻ രാജൻ, പന്തളം വാഹിദ്, വല്ലാറ്റൂർ വാസുദേവൻ പിള്ള, പി.കെ രാജൻ, രഘു പെരുംപുളിക്കൽ, മുല്ലൂർ സുരേഷ്, ജയാദേവി,സുന്ദരേശൻ, പി പി ജോൺ,അനിത ഉദയൻ , മൻസൂർ കുട്ടനയ്യത്ത്, രത്നമണി സുരേന്ദ്രൻ, സാദിക്ക് റാവുത്തർ, ഷാജി എം എസ് ബി ആർ, ജോണികുട്ടി, സോളമൻ വരവുകാലായിൽ, സുനിത വേണു, എബിൻ തോമസ് എന്നിവർ പ്രസംഗിച്ചു.