പന്തളം : കേരള വ്യാപാരി വ്യവസായി സമിതി പന്തളം ഏരിയാ കൺവെൻഷൻ ജില്ലാ സെക്രട്ടറി റോഷൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. പന്തളം ഏരിയാ ഏരിയ കമ്മിറ്റി പ്രസിഡന്റ് വി.സി തോമസ് അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് ബിജു വർക്കി മുഖ്യപ്രഭാഷണം നടത്തി.വ്യാപാരി സമിതിയുടെ അംഗത്വ വിതരണത്തിന്റെ പന്തളം ഏരിയതല ഉദ്ഘാടനം ബിജു വർക്കി നിർവഹിച്ചു. സമിതി പന്തളം ഏരിയ ആക്ടിംഗ് സെക്രട്ടറി റജീന സലീം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ.ജ്യോതികുമാർ , പന്തളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ഫിറോസ്, വ്യാപാരി സമിതി ജില്ലാ ട്രഷറർ പി.കെ ജയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗം സി.രാജേന്ദ്രൻ , കെ.ആർ പ്രഭാകരൻ, ജി.ഹരികുമാർ,കെ.എച്ച് ഷിജു എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റി ഭാരവാഹികളായി വി.സി തോമസ് (പ്രസിഡന്റ് ), ജി.ഹരി കുമാർ ,സുനി മോൾ(വൈസ് പ്രസിഡന്റുമാർ), കെ.ആർ പ്രഭാകരൻ (സെക്രട്ടറി ), കെ.എച്ച് ഷിജു ,പി എൻ അശോകൻ , ജലജ ഉണ്ണികൃഷ്ണൻ(ജോയിൻ സെക്രട്ടറിമാർ ) എസ് ഷെരീഫ്(ട്രഷറർ ) എന്നിവരെ തിരഞെടുത്തു .ഏരിയ പ്രസിഡന്റ് വി.സി തോമസ് പതാക ഉയർത്തി.