w

കോന്നി: കെ എസ് എ എസ് പി എ അരുവാപ്പുലം മണ്ഡലം കൺവെൻഷൻ തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ ദേവകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി പി അച്ചൻകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ എസ് സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി വിൽസൺ തുണ്ടിയത്ത്, അസീസുകുട്ടി, കെ പി തോമസ്, അബ്ദുൽസലാം,വി പി സണ്ണിക്കുട്ടി, കെ ജെ വർഗീസ്, വർഗീസ് തോമസ്, മറിയാമ്മ ചെറിയാൻ, കെ ജയകുമാരി, ഏലിയാമ്മ വർഗീസ്, എംഡി അച്ചാമ്മ എന്നിവർ പ്രസംഗിച്ചു.