r
കേരളകൗമുദി റോഡ് കോൺക്രീറ്റ് ചെയ്യുന്നു

പത്തനംതിട്ട: കോൺക്രീറ്റ് ഇളകിയ കേരളകൗമുദി റോഡ് നവീകരിച്ചു. നഗരസഭാ കൗൺസിലർ പി.കെ അനീഷ് , ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നൽകിയ നിവേദനത്തെ തുടർന്ന് അനുവദിച്ച നാല് ലക്ഷം രൂപമുടക്കിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. പൊളിഞ്ഞു കിടന്ന 135 മീറ്ററിലാണ് നവീകരണം നടത്തിയത്. 19 ന് റോഡ് തുറന്നു കൊടുക്കും. നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. കൗൺസിലർ പി.കെ അനീഷ് അദ്ധ്യക്ഷത വഹിക്കും.