k

ശബരിമല: ഹൈക്കോടതി അമിക്കസ് ക്യൂറി റിട്ട.ജസ്റ്റിസ് ശങ്കരന്റെ നേതൃത്വത്തിൽ സന്നിധാനത്തെ സ്ട്രോംഗ് റും തുറന്നുള്ള പരിശോധനയും കണക്കെടുപ്പും ഇന്നും തുടരും. ഇന്നലെ രാവിലെ 9.30 ന് ആരംഭിച്ച പരിശോധന വൈകിട്ട് 6.30 വരെ തുടർന്നു. മഹസറും രജിസ്റ്ററും അനുസരിച്ച് സ്വർണം, വെള്ളി, ചെമ്പ് തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കൾ തരംതിരിച്ച് മൂല്യം നിർണയിച്ച് പട്ടിക തയ്യാറാക്കുന്ന ജോലികളാണ് നടത്തുന്നത്. രണ്ട് ഗോൾഡ് സ്മിത്തുകളാണ് ഇതിനായുള്ളത്.

മഹസറിൽ മാത്രം ചേർത്തിട്ടുള്ളവ, രജിസ്റ്ററിൽ മാത്രമുള്ളവ, ഇവ രണ്ടിലും ഇല്ലാത്തവ, തൂക്കത്തിൽ വ്യത്യാസമുള്ളവ, മഹസറിലും രജിസ്റ്ററിലും തൂക്കത്തിലും കൃത്യതയുള്ളവ എന്നിങ്ങനെ, തരംതിരിച്ച് പട്ടിക തയ്യാറാക്കുന്ന ജോലികളാണ് ഇന്നലെ നടന്നത്. സന്നിധാനത്തെ സ്ട്രോംഗ് റൂമിലെ പരിശോധന ഇന്ന് പൂർത്തിയാക്കാനാണ് ശ്രമം. ഇതിനുശേഷം ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളികൾ, പഴയ വാതിൽ, കട്ടിളപ്പടി എന്നിവയും പരിശോധിക്കും. പിന്നീട് ആറന്മുള സ്ട്രോംഗ് റും തുറന്നുള്ള പരിശോധന തുടങ്ങും.

ശബരിമലയിലെ താത്കാലിക സ്ട്രോംഗ് റൂമിൽ, വഴിപാട് ഉരുപ്പടികൾ കൃത്യമായ രേഖകളില്ലാതെ സൂക്ഷിച്ചതിൽ അമിക്കസ് ക്യൂറി കടുത്ത അതൃപ്തി അറിയിച്ചതായും വിവരങ്ങളുണ്ട്. തിരുവാഭരണം കമ്മിഷണർ, ഓംബുഡ്സ് മാൻ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥരും ദേവസ്വം ബോർഡും ചുമതലകളിൽ വലിയ വീഴ്ചകൾ വരുത്തിയെന്നാണ് വിലയിരുത്തൽ.

അ​വ​താ​ര​ങ്ങ​ളു​ടെ​ ​വ​ര​വ്
അ​ന്വേ​ഷി​ക്ക​ണം​:​പ​ത്മ​കു​മാർ

ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​ ​അ​ട​ക്ക​മു​ള്ള​ ​അ​വ​താ​ര​ങ്ങ​ൾ​ ​ആ​ദ്യ​മാ​യി​ ​ശ​ബ​രി​മ​ല​യി​ൽ​ ​എ​ത്തി​യ​ത് ​താ​ൻ​ ​പ്ര​സി​ഡ​ന്റാ​യ​ ​കാ​ല​ത്താ​യി​രു​ന്നോ​ ​എ​ന്ന​ ​കാ​ര്യം​ ​അ​ന്വേ​ഷ​ണ​ ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​എ.​പ​ത്മ​കു​മാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ക്രൈം​ബ്രാ​ഞ്ച് ​പ്ര​തി​ ​ചേ​ർ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ശ​ബ​രി​മ​ല​യി​ൽ​ ​ഉ​ണ്ടാ​യ​ ​മു​ഴു​വ​ൻ​ ​കാ​ര്യ​ങ്ങ​ളു​ടെ​യും​ ​ഉ​ത്ത​ര​വാ​ദി​ത്വം​ 2018​-19​ലെ​ ​ഭ​ര​ണ​ ​സ​മി​തി​ക്കു​മാ​ത്ര​മാ​ണോ​ ​എ​ന്ന് ​അ​ന്വേ​ഷി​ക്ക​ണം.​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​ ​ശ​ബ​രി​മ​ല​യി​ൽ​ ​എ​ത്തു​ന്ന​ത് ​ക​ർ​ണാ​ട​ക​യി​ലെ​ ​ജാ​ല​ഹ​ള്ളി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്നാ​ണ്.​ ​അ​വി​ടെ​ ​ആ​രാ​യി​രു​ന്നു​ ​ത​ന്ത്രി​ ​എ​ന്ന് ​ക​ണ്ടെ​ത്ത​ണം.​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​പു​റ​ത്തു​വ​ര​ട്ടെ​ .​ ​എ​ഫ്.​ഐ.​ആ​റി​ൽ​ ​പേ​രു​ണ്ടെ​ന്ന​റി​യു​ന്ന​ത് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​സ​മീ​പി​ച്ച​പ്പോ​ൾ​ ​മാ​ത്ര​മാ​ണ് ​അ​റി​ഞ്ഞ​ത്.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​വ്യ​വ​സ്ഥാ​പി​ത​മ​ല്ലാ​ത്ത​ ​ഒ​ന്നും​ ​ചെ​യ്തി​ട്ടി​ല്ല.​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ചോ​ദി​ക്കു​മ്പോ​ൾ​ ​മ​റു​പ​ടി​ ​പ​റ​യും.​ ​